കേളകം: ചെട്ടിയാംപറമ്പ് നരിക്കടവിൽ വീട് കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചതായി പരാതി. നരിക്കടവ് സ്വദേശി കാവനാൽ സോജന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് മോഷണം. രാത്രി എട്ട് മണിയോടെ വീട്ടിലുണ്ടായിരുന്നവർ ബന്ധുവീട്ടിൽ പോയ സമയത്തായിരുന്നു മോഷണം. ഇന്നലെ രാവിലെ തിരിച്ചെത്തി വീട് തുറന്നു നോക്കുമ്പോഴാണ് മോഷണവിവരമറിയുന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കേളകം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.