vyomasena-dhinam

കണ്ണൂർ: എയർഫോഴ്സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കണ്ണൂർ യുദ്ധ സ്മാരക സ്തൂപത്തിൽ വ്യോമസേനാ ദിനാചരണം സംഘടിപ്പിച്ചു.വ്യോമസേനയുടെ 90ാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ യുദ്ധ സ്മാരക സ്തൂപത്തിൽ നടന്ന ചടങ്ങ് ഗ്രൂപ് ക്യാപ്റ്റൻ സുധീപ് കരുൺ ഉദ്ഘാടനം ചെയ്തു. എയർഫോഴ്സ് അസോസിയേഷൻ കണ്ണൂർ ചാപ്റ്റർ പ്രസിഡന്റ് അഡ്വ.എം.വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വിംഗ് കമാൻ‌ഡർ പി.എ.വിജയൻ , സെക്രട്ടറി ശ്രീനിവാസൻ പി.എം.അനിൽകുമാർ പങ്കെടുത്തു.
കണ്ണൂർ ഡി.എസ്.സി സ്റ്റേഷൻ കമാൻഡർ ആർമി, നേവി, എയർഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. തുടർന്ന് കണ്ണൂർ റോയൽ ഒമേഴ്സിൽ എയർഫോഴ്സ് അസോ.കുടുംബ സംഗമം നടന്നു.
കുടുംബ സംഗമത്തിൽ നാനൂറോളം പേർ പങ്കെടുത്തു.