temple
തെക്കേക്കര പ്രാദേശിക സമിതിയുടെ അനുമോദന ചടങ്ങ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

പാലക്കുന്ന്: വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക സമിതി അനുമോദിച്ചു. പാലക്കുന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി പ്രസിഡന്റ് കൃഷ്ണൻ പള്ളം അദ്ധ്യക്ഷനായി. പി.വി. കുഞ്ഞിക്കോരൻ പണിക്കർ, ക്ഷേത്ര വൈസ് പ്രസിഡന്റ് ടി. രാമൻ, കേന്ദ്ര കമ്മിറ്റി അംഗം എ.വി.ഹരിഹര സുതൻ, പ്രാദേശിക സമിതി സെക്രട്ടറി നാരായണൻ നൂപുരം, ട്രഷറർ പി.ആർ. പ്രണവൻ, മാതൃസമിതി സെക്രട്ടറി വിനയ വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.