teykondo

പയ്യന്നൂർ : മാർഷൽ യോഗ ആൻഡ് ഫിറ്റ്നസ് അക്കാഡമി ഡിസംബറിൽ പയ്യന്നൂരിൽ നടത്തുന്ന സംസ്ഥാന പവർ ഫെസ്റ്റിന് സംഘാടക സമിതി രൂപീകരിച്ചു.വി.നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ നഗരസഭ വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. ടി.വിശ്വനാഥൻ, കെ.ബാലൻ, അഡ്വ : ശശിവട്ടക്കൊവ്വൽ, വി.എം.ദാമോദരൻ മാസ്റ്റർ, കെ.യു.വിജയകുമാർ, ഇ.വി.പ്രദീപൻ, പ്രേമരാജൻ കാന, കെ.വേണുഗോപാലൻ, പ്രകാശൻ പ്രസംഗിച്ചു.പി. എ. സന്തോഷ് സ്വാഗതവും എം.ചന്ദ്രൻ നന്ദിയും പറഞ്ഞു. ഹൈദരാബാദിൽ നടന്ന 20-ാം മത് തൈക്കോണ്ട ചാമ്പ്യൻഷിപ്പിൽ വിജയിച്ചവരെയും തൈക്കോണ്ടയിൽ അപൂർവ ബഹുമതിയായ സെവൻത് ഡാൻ ബ്ലാക്ക് ബെൽട്ട് നേടിയ ഡോ.കെ.വേണുഗോപാലനെയും അനുമോദിച്ചു.ഭാരവാഹികൾ : ടി.ഐ.മധുസൂദനൻ എം.എൽ.എ. (ചെയർമാൻ), വി.നന്ദകുമാർ (വർക്കിംഗ് ചെയർമാൻ), പി.വി.കുഞ്ഞപ്പൻ, ടി.വിശ്വനാഥൻ, വി.ബാലൻ, കെ.വിജീഷ്, കെ.കെ.കൃഷ്ണൻ, പോത്തേര കൃഷ്ണൻ, എം.പ്രദീപൻ (വൈസ് ചെയർമാൻമാർ), പി.എ.സന്തോഷ് (ജനറൽ കൺവീനർ), എം.ചന്ദ്രൻ, സാം സക്കറിയ, കെ.ഹരിഹർകുമാർ (ജോ: കൺവീനർമാർ), ടി.വി.ചന്ദ്രൻ (ട്രഷറർ) .