ചെറുവത്തൂർ: കൊവിഡിന്റെ മറവിൽ നിർത്തലാക്കിയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സിന്റെ ചെറുവത്തൂരിലെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക, പരശുറാം എക്സ്‌പ്രസിന് ചെറുവത്തൂരിൽ സ്റ്റോപ്പ് അനുവദിക്കുക, ചെറുവത്തൂരിനോടുള്ള റെയിൽവേ അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി സി.പി.ഐ ചെറുവത്തൂർ ലോക്കൽ കമ്മിറ്റി
റെയിൽവെ സ്റ്റേഷൻ മാർച്ച് നടത്തി.
ജില്ലാ സെക്രട്ടറി സി.പി ബാബു ഉദ്ഘാടനം ചെയ്തു. എ. അമ്പുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി എം. ഗംഗാധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി. വിജയകുമാർ, പി. ഭാർഗ്ഗവി, സി.വി. വിജയരാജ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ മാണിയാട്ട്, പി.പി. നാരായണൻ, വി.വി. സുനിത തുടങ്ങിയവർ സംസാരിച്ചു. കെ. സുന്ദരൻ, എം. ഗണേശൻ, കെ.വി. ശശി, പി.പി. സിമി, വി. കുഞ്ഞിക്കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.