മാഹി: ദൈവഹിതത്തിന് കാതോർക്കുന്നവരുടെ ജീവിതത്തിൽ ദൈവം അത്ഭുതം പ്രവർത്തിക്കുമെന്ന് കണ്ണൂർ രൂപതാ മെത്രാൻ ഡോ: അലക്സ് വടക്കുംതല ഉദ്ബോധിപ്പിച്ചു.മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ മഹോത്സവത്തിന്റെ ആറാം ദിനമായ ഇന്നലെ
പ്രധാന ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കുകയായിരുന്നു മെത്രാൻ . സാഘോഷ ദിവ്യബലിയും ബിഷപ്പ് അർപ്പിച്ചു. പിതാവിനെ ഇടവക വികാരിയും സഹവികാരിയും പാരിഷ് കൗൺസിൽ സെക്രട്ടറിയും ഇടവക ജനങ്ങളും തീർത്ഥാടകരും ചേർന്ന് മാഹിദേവാലയത്തിലേക്ക് ആനയിച്ചു.
ഇടവക വികാരി ഫാദർ വിൻസന്റ് പുളിക്കൽ ,സഹ വികാരിഫാ. ഡിലു റാഫേൽ,പാരീഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ,കൊമ്പിരി അംഗങ്ങളും അൾത്താര ശുശ്രൂഷകരും ഇടവക ജനങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി.