koya

കണ്ണൂർ: ദഫ് മുട്ടാചാര്യനും മലബാർ സെന്റർ ഫോർ ഫോക്‌ലോർ സ്റ്റഡീസ് ഡയറക്ടറുമായ ഡോ. കോയ കാപ്പാടിനെ കേരള ഫോക്‌ലോർ അക്കാഡമി വൈസ് ചെയർമാനായി കേരള സർക്കാർ നിയമിച്ചു. നിർവ്വാഹക സമിതി അംഗമായി കെ.വി.സുമേഷ് എം.എൽ.എയെയും തിരഞ്ഞെടുത്തു.
140 വർഷത്തോളം ദഫ് മുട്ട് കലയിൽ പാരമ്പര്യമുള്ള കാപ്പാട് ആലസം വീട്ടിൽ തറവാട്ടിലെ നാലാമത്തെ കണ്ണിയും ദഫ് മുട്ട് ആചാര്യൻ ഉസ്താദ് അഹമ്മദ് കുട്ടി മുസ്ല്യാരുടെ മകനുമാണ് കോയ കാപ്പാട്. അന്യം നിന്ന് പോയ ദഫ് മുട്ട്, അറബനമുട്ട്, തുടങ്ങിയ കലാരൂപങ്ങൾ യുവതലമുറയിലൂടെ ജനകീയമാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ഇദ്ദേഹം ഫിജി, ന്യൂസിലാന്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും പരിശീലനം നൽകുന്നുണ്ട്.

പാട്