press-form
നവീകരിച്ച തലശ്ശേരി പ്രസ് ഫോറം കോൺഫറൻസ് ഹാൾ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: ഗ്രാന്റ് തേജസ് വെഡ്ഡിംഗ് സെന്ററിന്റെ സഹായത്തോടെ ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി നവീകരിച്ച തലശ്ശേരി പ്രസ് ഫോറം കോൺഫറൻസ് ഹാൾ കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രസിഡന്റ് നവാസ് മേത്തർ അദ്ധ്യക്ഷത വഹിച്ചു. ഓർമ്മകളിൽ കോടിയേരി സുവനീറിന്റെ ലോഗോ പ്രകാശനം പോണ്ടിച്ചേരി മുൻ ആഭ്യന്തര ടൂറിസം മന്ത്രി ഇ. വത്സരാജ് നിർവ്വഹിച്ചു. റബ്‌കോ ചെയർമാൻ കാരായി രാജൻ ലോഗോ ഏറ്റു വാങ്ങി ഗ്രാന്റ് തേജസ് ചെയർമാൻ കെ. മുഹമ്മദ് അഷ്രഫ് ആ മുഖഭാഷണം നടത്തി. മുഹമ്മദ് അഷ്രഫിനും ഹാൾ രൂപകല്പന ചെയ്ത ആർക്കിടെക്ട് സുഹാസ് വേലാണ്ടിക്കും പ്രസ് ഫോറത്തിന്റെ ഉപഹാരം കെ. മുരളീധരൻ എം.പി. കൈമാറി. നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, സി.പി.എം ഏരിയ സെക്രട്ടറി സി.കെ. രമേശൻ, ലൈബ്രറി സെക്രട്ടറി പി.ദിനേശൻ എന്നിവർ സംസാരിച്ചു. എൻ. സിറാജുദ്ദിൻ സ്വാഗതവും ട്രഷറർ പാലയാട് രവി നന്ദിയും പറഞ്ഞു. ഗ്രാന്റ് തേജസ് പാർട്ടണർമാരായ ഹിതാഷ്, ഖാലിദ് എന്നിവർ സംബന്ധിച്ചു.