dicipline

തളിപ്പറമ്പ്: സർ സയ്യിദ് കോളേജ് കോളേജിൽ നിന്നും പതിനഞ്ച് രണ്ടാം വർഷ ബിരുദവിദ്യാർത്ഥികൾക്കെതിരെ അച്ചടക്കനടപടി. ഹോസ്റ്റലിൽ താമസി ക്കുന്ന ഇവർ ജൂനിയർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്നത് സംബന്ധിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും കുട്ടികളെ ടി.സി നൽകി വിട്ടത്.

ജൂനിയർ വിദ്യാർത്ഥികളെ ഈ സംഘം പഠിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതിയും മാനേജ്മെന്റിന് ലഭിച്ചിരുന്നു. കുട്ടികളുടെ പരാതി ഹോസ്റ്റൽ വാർഡൻ തളിപ്പറമ്പ് പൊലീസിന് കൈമാറിയിരുന്നു. 15 കുട്ടികളുടെയും രക്ഷിതാക്കളെ പൊലീസ് സ്റ്റേഷനി ലേക്ക് വിളിച്ചുവരുത്തി ഇക്കാര്യം ബോധിപ്പിച്ചതിന് പിന്നാലെയാണ് കോളേജ് മാനേജ്മെന്റ് കടുത്ത നടപടി സ്വീകരിച്ചത്.