koolikadav

കൂത്തുപറമ്പ്:അഞ്ചരക്കണ്ടി പുഴയിലെ കൂളിക്കടവിൽ പാലം നിർമ്മിക്കാനുള്ള നടപടികൾക്ക് തുടക്കമാകുന്നു. മട്ടന്നൂർ നഗരസഭയെയും മാങ്ങാട്ടിടം പഞ്ചായത്തിനെയും ബന്ധിപ്പിച്ചു കൊണ്ടാണ് കൂളിക്കടവിൽ പാലം നിർമ്മിക്കുന്നത് . 6.4കോടിയുടെ ഭരണാനുമതിയാണ് പാലം നിർമ്മാണത്തിന് ലഭിച്ചിരിക്കുന്നത്.ഫണ്ട് അനുവദിച്ചിരുന്നെങ്കിലും ചിലസാങ്കേതിക പ്രശ്നങ്ങൾ കാരണം പ്രവൃത്തി നീണ്ടുപോവുകയായിരുന്നു. ഇത് കൂടി പരിഹരിച്ച ശേഷമാണ് നിർമ്മാണം ആരംഭിക്കുന്നത്.ഈ മാസം17ന് മന്ത്രി മുഹമ്മദ് റിയാസ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കും. പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി നാട്ടുകാരുടെ യോഗവും സംഘാടകസമിതി രൂപീകരണവും അടുത്ത ദിവസം കൂളിക്കടവിൽ നടക്കും. പാലം യാഥാർത്ഥ്യമാകുന്നതോടൊ വട്ടിപ്രം , മൂന്നാംപീടിക ഭാഗത്തുള്ളവർക്ക് കണ്ണൂർ എയർപോർട്ട് ഭാഗത്തേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.