mock-drill
കണ്ണൂർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടത്തിയ ആന്റി ഹൈജാക് മോക് ഡ്രിൽ

മട്ടന്നൂർ: വിമാനം തട്ടിക്കൊണ്ടുപോയാൽ സ്വീകരിക്കേണ്ട നടപടികളുടെ കാര്യക്ഷമത പരിശോധിക്കാനായി കണ്ണൂർ വിമാനത്താവളത്തിൽ ആന്റി ഹൈജാക് മോക് ഡ്രിൽ നടത്തി. കൊച്ചി-മുംബൈ വിമാനം രണ്ടു പേർ തട്ടിക്കൊണ്ടുപോയി റാഞ്ചികളുടെ ആവശ്യപ്രകാരം കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കുന്നതായും അതിലെ മുഴുവൻ യാത്രക്കാരെയും കൂടിയാലോചനകളിലൂടെ രക്ഷപ്പെടുത്തുന്നതുമാണ് മോക് ഡ്രില്ലിൽ അവതരിപ്പിച്ചത്.
ഡെപ്യൂട്ടി കളക്ടർ ജോസഫ്, വിമാനത്താവളത്തിന്റെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാൻഡന്റ് അനിൽ ദോണ്ഡ്യാൽ, എൻ. എസ് .ജി ക്യാപ്റ്റൻ കൃഷ്ണ, തലശ്ശേരി എ.സി.പി നിധിൻരാജ്, കിയാൽ എക്‌സിക്യുട്ടീവ് ഡയറക്ടർ കെ. പി ജോസ്, എയർപോർട്ട് അതോറിറ്റി എ.ടി.സി ഇൻ ചാർജ് കെ .മുഹമ്മദ് ഷാഹിദ്, കിയാൽ ചീഫ് സെക്യൂരിറ്റി ഓഫീസർ എം .വി വേലായുധൻ എന്നിവർ നേതൃത്വം നൽകി. കേരള ഫയർ ഫോഴ്‌സ്, വിവിധ സർക്കാർ വകുപ്പുകൾ, എയർലൈനുകളുടെ ജീവനക്കാർ, ബി.പി.സി.എൽ തുടങ്ങിയവർ പങ്കാളികളായി.

പടം: കണ്ണൂർ വിമാനത്താവളത്തിൽ നടത്തിയ ആന്റി ഹൈജാക് മോക് ഡ്രിൽ