fire

തളിപ്പറമ്പ്: റബ്ബർ പുകപ്പുര കത്തിനിശിച്ചു, എട്ട് ക്വിന്റൽ റബ്ബർ കത്തി നശിച്ചു.ഒന്നര ലക്ഷം രൂപ നഷ്ടം . ചപ്പാരപ്പടവ് അമ്മംകുളത്തെ കെ.ജെ.ജോമോൻ കട്ടക്കയത്തിന്റെ റബ്ബർ പുകപ്പുരയ്ക്കാണ് തീപിടിച്ചത്. തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും സ്‌റ്റേഷൻ ഓഫീസർ സി.പി.രാജേഷിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ഫിലിപ്പ് മാത്യു, ഫയർ ഓഫീസർമാരായ ഷജിൽകുമാർ, ഷജോ, നവീൻകുമാർ, ജയൻ, രവീന്ദ്രൻ, ഭാസ്‌കരൻ എന്നിവർ ചേർന്ന് തീ പൂർണ്ണമായും അണച്ചു. ഏകദേശം എട്ട് കിന്റൽ റബർ ഷീറ്റ് കത്തി നശിച്ചു.ഒന്നര കിന്റൽ റബ്ബർ എടുത്തുമാറ്റിയതിനാൽ നഷ്ടം കുറഞ്ഞു . ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി