speed-govr

തളിപ്പറമ്പ്: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശോധന. സ്പീഡ് ഗവർണർ വിഛേദിച്ചതായി കണ്ടെത്തിയ മൂന്ന് ബസുകൾക്കെതിരെ നടപടിക്ക് ശുപാർശ. വടക്കാഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടാർ വാഹന വകുപ്പ് കണ്ണൂർ, പയ്യന്നൂർ, തളിപ്പറമ്പ് എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തിയത്.

തളിപ്പറമ്പ് ദേശീയ പാതയിൽ ബക്കളം നെല്ലിയോട്ടാണ് ആർ.ടി.ഒ എൻഫോഴ്സ്‌മെന്റിന്റെ നേതൃത്വത്തിൽ ടൂറിസ്റ്റ് ബസുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പരിശോധിച്ച അഞ്ചിൽ മൂന്ന് വാഹനങ്ങളിലും ക്രമകേടുകൾ കണ്ടെത്തി. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പരിശോധനയിൽ എം.വി.ഐ കെ.വി ഷിജോ, എ.എം.വി.ഐ വി.കെ സിബി, കെ. അഭിലാഷ്, ഡ്രൈവർ സി. സുധീർ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരും