കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ടാ തടവുകാരുടെ അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം രാവിലെ ശുചിമുറയിൽ പോയി മടങ്ങുകയായിരുന്ന മൂന്നാം നമ്പർ ബ്ലോക്കിലെ വിചാരണ തടവുകാരനായ കാസർകോട്ടെ അബ്ദുൾ സമദാനിക്കാണ് മർദ്ദനമേറ്റത്. ഗുണ്ടാ ആക്ടിൽ കഴിയുന്ന രമേശൻ, തീക്കാട്ട് സാജൻ, തക്കാളി രാജീവൻ എന്നിവർ ഇയാളെ മർദ്ദിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് പരാതി.
പ്രതികൾ ജയിലിനകത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് ജയിൽ ഉദ്യോഗസ്ഥരോട് താൻ പറഞ്ഞിട്ടുണ്ടാകുമെന്ന് തെറ്റിദ്ധരിച്ചാണ് മാരകായുധങ്ങളു പയോഗിച്ച് ആക്രമിച്ചതെന്ന് സമദാനി പൊലീസിൽ മൊഴി നൽകി. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.