കണ്ണൂർ:ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന എമർജൻസി ലൈഫ് സപ്പോർട്ട് വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ 25 ലക്ഷം വിദ്യാർഥികൾക്ക് ജീവൻ രക്ഷ പരിശീലനം നൽകുമെന്ന് കോ ഓർഡിനേറ്റർ ഡോ സുൽഫിക്കർ അലി അറിയിച്ചു. ജീവൻ രക്ഷ പരിശീലനത്തിന്റെ ഭാഗമായി കണ്ണൂരിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്‌ട്രേഷൻ (സിക്ക) സംഘടിപ്പിച്ച പരിശീലന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ആർ പരിശീലനം, ശ്വാസതടസ്സം ചെയ്യേണ്ട പ്രഥമ ശുശ്രൂഷ, ദൈനംദിന ജീവിതത്തിലെ അടിയന്തര ശുശ്രൂഷകൾ എന്നിവയടക്കമുള്ള പ്രായോഗിക പരിശീലനം ശില്പശാലയുടെ ഭാഗമായി നടന്നു.
കണ്ണൂർ സെൻട്രൽ ജയിൽ അസി.സർജൻ ഡോ. ആഷിക് ചന്ദ്ര അധ്യക്ഷനായിരുന്നു.ഐ.എം.എ സെക്രട്ടറി ഡോ രാജ്‌മോഹൻ, ഡോ.റിസ് വാൻ, ഡോ.റുക്സാന എന്നിവർ പങ്കെടുത്തു.