
പയ്യന്നൂർ:ലോക മാനസിക ആരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് പാടിയോട്ട്ചാൽ ലയൺസ് ക്ലബ്ബും പെരിങ്ങോം ജന മൈത്രി പൊലീസും മാക്സ് മൈൻഡ് റിഹാബ് സെന്ററും സംയുക്തമായി ലഹരി വിരുദ്ധ പ്രചാരണവും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. ലഹരിയുടെ ഭീകരതയും അതിൽ നിന്നുള്ള വിമുക്തിയുടെ ശ്രമകരമായ പ്രവർത്തനങ്ങളും യുവ തലമുറയെ ബോദ്ധ്യപ്പെടുത്തുന്നതിനായി " അറിയുകഅരികിലുണ്ട് ആപത്ത്' എന്ന പദ്ധതിയും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.വി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാക്സ് മൈൻഡ് ഡയറക്ടർ പ്രവീൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർ മെഡിക്കൽ കോളേജ് സൈക്യാട്രി പ്രൊഫസർ ഡോ:ധ്രുഹിനെ അനുമോദിച്ചു. എക്സൈസ് അസി:കമ്മിഷണർ രാകേഷ് , പെരിങ്ങോം സി.ഐ.ബി. സുഭാഷ് , വാർഡ് മെമ്പർ പി.രവീന്ദ്രൻ , സോണി തോമസ്, വി.കെ.ബിജു , സുജിത്ത് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.