kmh
തളങ്കര പള്ളിക്കാൽ കെ.എം.ഹസ്സൻ സ്മാരക സാംസ്കാരിക കേന്ദ്രത്തിൻ്റെ പ്രഖ്യാപനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ നിർവ്വഹിക്കുന്നു.

കാസർകോട് : മുൻ നഗരസഭാഗംവും സാമൂഹ്യ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിലെ വ്യക്തിത്വവുമായിരുന്ന കെ.എം.ഹസ്സന്റെ സ്മരണയ്ക്കായി രൂപീകരിച്ച സാസ്കാരിക കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ.നിർവ്വഹിച്ചു. അബ്ദുൽ ഖാദർ സഅദി അദ്ധ്യക്ഷത വഹിച്ചു. നാഷണൽ സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളായ എൻ.എ.സുലൈമാൻ, അൻവർ മൗലവി, ടി.എ.മുഹമ്മദ് കുഞ്ഞി, നവാസ് പള്ളിക്കാൽ എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.നഗരസഭ ചെയർമാൻ അഡ്വ: വി.എം. മുനീർ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.കൗൺസിലർ സഹീർ ആസിഫ്, അഡ്വ:കെ.നാരായണൻ, മുസ്ലിം ലീഗ് മുനിസിപ്പൽ വൈസ് പ്രസിഡണ്ട് ഹനീഫ് നെല്ലിക്കുന്ന്, അഹമ്മദ് ഹാജി അങ്കോല, ടി.എ.ഷാഫി, തുടങ്ങിയവർ സംസാരിച്ചു. അസ്ലം പള്ളിക്കാൽ സ്വാഗതവും, അമാനുള്ള അങ്കാർ നന്ദിയും പറഞ്ഞു.