കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറം വയൽക്കണ്ടി മുത്തപ്പൻ മടപ്പുരയിൽ ജനുവരി 9 മുതൽ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹ യജ്ഞം നടക്കുന്നത്. കെ.സി. മാനവർമ്മരാജ ഉദ്ഘാടനം ചെയ്തു. മുത്തപ്പൻ മടപ്പുര ഭരണസമിതി പ്രസിഡന്റ് ഒ.വി ബാലഗംഗാധരൻ അധ്യക്ഷത വഹിച്ചു. വി. ഗോപി, കെ. വേണഗോപാലൻ നമ്പ്യാർ, കെ.വി.വിനോദ്, കൗൺസിലർമാരായ ടി.ശശി, വി.വി.ശോഭ, സായിദാസ്, സരേഷ് കൊക്കോട്ട് എന്നിവർ സംസാരിച്ചു. വെങ്ങാട്ട് കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.സി.മാനവർമ്മരാജ (ചെയർമാൻ),വി.രാമചന്ദ്രൻ (വർക്കിംഗ് ചെയർമാൻ), കെ.വി.വിനോദ് (ജനറൽ കൺവീനർ), ഒ.വി.ബാലഗംഗാധരൻ (ഖജാൻജി).