photo-1-
ഈ വർഷത്തെ മികച്ച ഇന്ത്യൻ കോൺക്രീ​റ്റ് ഇൻസ്​റ്റിറ്റ്യൂട്ട് (ഐ.സി.ഐ ) സ്​റ്റുഡന്റ്‌സ് ചാപ്റ്ററിനുള്ള ദേശീയ അവാർഡ് നേടിയ കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് ടീം

കണ്ണൂർ:ഗവ.കോളേജ് ഓഫ് എൻജിനീയറിംഗ് കണ്ണൂരിന് ദേശീയ പുരസ്‌കാരത്തിന്റെ അഭിമാനത്തിളക്കം. ഈ വർഷത്തെ മികച്ച ഇന്ത്യൻ കോൺക്രീ​റ്റ് ഇൻസ്​റ്റിറ്റ്യൂട്ട് (ഐ.സി.ഐ ) സ്​റ്റുഡന്റ്‌സ് ചാപ്റ്ററിനുള്ള ദേശീയ അവാർഡാണ് കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജ് സ്വന്തമാക്കിയത്. സെപ്തംബർ 23 ന് ന്യൂഡൽഹിയിൽ നടന്ന ഐ.സി.ഐ ഇന്റർനാഷണൽ കോൺഫറൻസിൽ വച്ചായിരുന്നു അവാർഡ് ദാനം.

ഐ.സി.ഐ ജി.സി.ഇ കണ്ണൂർ സ്​റ്റുഡന്റ്‌സ് ചാപ്റ്ററിന്റെ ഫാക്കൽ​റ്റി കോർഡിനേ​റ്റർ ഡോ.ദീപു .എസ്.പി, മുൻ എക്‌സിക്യൂട്ടീവ് കമ്മി​റ്റി അംഗങ്ങളായ പി.കെ.ദർശന (ചെയർ പേഴ്‌സൺ) , കെ.വി.ഷിറിൻ (സെക്രട്ടറി), മാളവിക അനൂപ് (ജോയിന്റ് സെക്രട്ടറി),പി.പി.സായൂജ് മനോജ് ( ട്രഷറർ), എ.ശ്രീലക്ഷ്മി (ലെയ്‌സൺ ഓഫീസർ ), കെ.പി.തന്മയ ശശിധരൻ ( സോഷ്യൽ മീഡിയ ഹെഡ്), ഈ വർഷത്തെ ഐ.സി.ഐ ജി.സി.ഇ കെ ചെയർപേഴ്‌സൺ ശ്രേയ സുകുമാരൻ , സെക്രട്ടറി എ.കെ.ഹരിശ്യാം എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.

ഐ.സി.ഐ കാലിക്ക​റ്റ് സെന്റർ ചെയർമാൻ ഷാജു കൊല്ലമ്പലത്തും സംബന്ധിച്ചു.ചടങ്ങിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്തു.കോളേജിലെ 192 വിദ്യാർത്ഥികൾ അംഗമായുള്ള ഈ സംഘടന 2021-22 വർഷത്തെ കാലിക്ക​റ്റ് സെന്ററിനു കീഴിലെ മികച്ച ഐ.സി.ഐ സ്​റ്റുഡന്റ് ചാപ്റ്ററിനുള്ള അൾട്രാ ടെക് അവാർഡും സ്വന്തമാക്കിയിരുന്നു.