മട്ടന്നൂർ: മരുതായിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയുടെ സ്വർണമാല ബൈക്കിലെത്തിയ രണ്ടു പേർ കവർന്നു. മരുതായിയിലെ കെ. പാർവതി (80)യുടെ മൂന്ന് പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചു കടന്നുകളഞ്ഞത്.

മരുതായി - പനത്തോല റോഡിൽ വെച്ചാണ് ഇന്നലെ രാവിലെ 6.45 ഓടെ ക്ഷേത്രത്തിൽ പോയി വരികയായിരുന്ന വൃദ്ധയുടെ മാല കവർന്നത്. മാല കവർന്നെങ്കിലും താലി റോഡിൽ നിന്ന് കിട്ടി. പിടിവലിയിൽ റോഡിൽ വീണ് തലയ്ക്ക് പരിക്കേറ്റ പാർവതിയെ മട്ടന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് മട്ടന്നൂർ ഭാഗത്തേക്കാണ് പോയതെന്ന് പറയുന്നു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി.ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.