മാഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ചു. ന്യൂമാഹിയിലെ ഉസൻമെട്ടയിൽ ചവോക്കുന്നിലെ എം.എൻ.ഹൗസിൽ അനിലിന്റെ ഭാര്യ ഇന്ദുലേഖയ്ക്കും ( 37),​ മകൾ പൂജ (18) ക്കുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴര മണിയോടെ ചെറുകല്ലായി സ്വദേശിയായ ജിനീഷ് എന്ന അപ്പു വീട്ടിൽ അതിക്രമിച്ച് കയറി തന്റെ പ്രണയാഭ്യർത്ഥന നിരസിച്ച പൂജയെ വെട്ടുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടയിലാണ് അമ്മ ഇന്ദുലേഖയ്ക്കും വെട്ടേറ്റത്.പൂജയുടെ പിതാവ് അനിൽ വിദേശത്താണുള്ളത്.
ഇരുവരേയും തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിലേക്കും പിന്നീട് ഇന്ദിരാഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു.ന്യൂമാഹി പൊലിസ് കേസെടുത്ത് പ്രതിക്കായി തെരച്ചിൽ നടത്തിവരികയാണ്.