
കണ്ണൂർ:ആൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്‌സ് ഫെഡറേഷൻ 13ാമത് സമ്മേളനം നാളെ കണ്ണൂർ എക്‌സോറ കൺവൻഷൻ സെന്ററിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെവ പത്തിന് ദേശീയ വർക്കിംഗ് പ്രസിഡന്റ് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയും. ഡിവിഷൻ പ്രസിഡന്റ് വി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.ഡിവിഷന് കീഴിലെ 25 ബ്രാഞ്ചുകളിൽ നിന്നായി 500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ഏജന്റുമാരെ ഇല്ലാതക്കാനുള്ള ഐ.ആർ.ഡി.എ.ഐ ചെയർമാന്റെ നീക്കം ഉപേക്ഷിക്കുക, ഉന്നത ഉദ്യോഗസ്ഥർക്ക് സംഘടന നൽകിയ ചാർട്ടർ ഓഫ് ഡിമാന്റ് അംഗീകരിക്കുക, തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡിവിഷൻ പ്രസിഡന്റ് വി.അനിൽകുമാർ , ഒ.കെ.ദിനേശ് കുമാർ , എം.ശശീന്ദ്രൻ , കെ.പി.ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.