focus
കണ്ണൂർ സർവകലാശാല ഡോ.ജാനകി അമ്മാൾ കാമ്പസിൽ ഫോക്കസ് 2022 ഓറിയന്റേഷൻ പരിപാടി പ്രൊ.വൈസ് ചാൻസലർ ഡോ.എ.സാബു ഉദ്ഘാടനം ചെയ്യുന്നു.

തലശ്ശേരി :കണ്ണൂർ സർവകലാശാല ഡോ.ജാനകി അമ്മാൾ ക്യാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ പരിപാടി ഫോക്കസ് 2022 വിന് തുടക്കമായി.ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും നിയമ ബിരുദ വിദ്യാർത്ഥികൾക്കുമായി സംഘടിപ്പിച്ച പരിപാടി സർവകലാശാല പ്രൊ.വൈസ് ചാൻസലർ ഡോ.എ.സാബു ഉദ്ഘാടനം ചെയ്തു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കായി സർവകലാശാല ഒരുക്കിയ വിവിധ സാങ്കേതിക സൗകര്യങ്ങളെ പരിചയപ്പെടുത്തിയായിരുന്നു തുടക്കമിട്ടത്.

പരിപാടിയുടെ ആദ്യ ദിനമായ ഇന്നലെ ഇറിസോഴ്സസ് എന്ന വിഷയത്തിൽ സർവകലാശാല ജൂനിയർ ലൈബ്രേറിയൻ വി.മുഹമ്മദ് നജീബ് ക്ലാസെടുത്തു. കാമ്പസ് ഡയറക്ടർ ഡോ.എം.സിനി അദ്ധ്യക്ഷത വഹിച്ചു. ലൈഫ് സയൻസ് വകുപ്പ് മേധാവി ഡോ.വി.അനൂപ് കുമാർ കേശവൻ, ഇക്കണോമിക്സ് വിഭാഗം വകുപ്പ് മേധാവി ഡോ.വി.ഷഹർബാൻ, ഇക്കണോമിക്സ് വിഭാഗം അസി.പ്രൊഫസർ ഡോ.വി.പി.നിർമ്മൽ റോയ് എന്നിവർ സംസാരിച്ചു.

വരും ദിവസങ്ങളിലായി സ്‌കോളർഷിപ് സെൽ, പ്ലേസ്‌മെന്റ് സെൽ, ബിസിനസ് ഇൻക്വിബേഷൻ, സ്റ്റാർട്ടപ്, ആന്റി റാഗിങ്, ആന്റി നാർക്കോട്ടിക്സ്, സെക്ഷ്വൽ ഹരാസ്‌മെന്റ് ഉൾപെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. കണ്ണൂർ സർവകലാശാല ഇന്റേർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലുമായി സംഘടിപ്പിക്കുന്ന പരിപാടി 18 ന് സമാപിക്കും.