
കണ്ണൂർ :സർവകലാശാല നാഷണൽ സർവ്വീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻ.എസ്.എസ് വളണ്ടിയർമാരെ അണിനിരത്തിക്കൊണ്ട് മെഗാ ഇവന്റ് സംഘടിപ്പിച്ചു. കണ്ണൂർ പൊലീസ് മൈതാനിയിൽ വച്ചു നടന്ന ചടങ്ങ് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ ഐ പി എസ് നിർവഹിച്ചു.
ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂർ സർവകശാല എൻ.എസ്.എസ് കോഡിനേറ്റർ ഡോ. ടി.പി.നഫീസ ബേബി, കണ്ണൂർ ജില്ലാ കോഡിനേറ്റർ ഡോ. കെ .വി .സുജിത് എന്നിവർ സംബന്ധിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ലഹരിവിരുദ്ധ കാൽനട ജാഥയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.സിറ്റി പൊലീസ് ഇൻസ്പക്ടർ ബിനു മോഹൻ, വളണ്ടിയർ കോഡിനേറ്റർ അജയ് മാർട്ടിൻ എന്നിവർ സംബന്ധിച്ചു.