കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി കാരാട്ട് വയൽ പെൻഷൻ ഭവനിൽ ജില്ലാതല ശില്പ ശാല സംഘടിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഇ.പ്രഭാകര പൊതുവാൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കൃഷ്ണൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.മാധവൻ നായർ എന്നിവർ സംസാരിച്ചു. കളക്ടറേറ്റ് ഫിനാൻസ് ഓഫീസർ എം.ശിവപ്രകാശ് നായർ മെഡിസെപ് ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ സെക്രട്ടറി പി. കുഞ്ഞമ്പു നായർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.സി പ്രസന്ന നന്ദിയും പറഞ്ഞു. സംഘടന ചരിത്രം, നവകേരളം നിർമ്മിതിയും പെൻഷൻകാരും, മെഡിസെപ്പ് എന്നീ വിഷയങ്ങളിലാണ് ശില്പശാല നടത്തിയത്.