പഴയങ്ങാടി: കേരളാ പൊലീസിന്റെ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 'യോദ്ധാവ്" മാടായി കോളേജിൽ.പഴയങ്ങാടി ജനമൈത്രി പൊലീസിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ കോളേജിൽ സംഘടിപ്പിച്ചു. പഴയങ്ങാടി പൊലീസ് എ.എസ്.ഐ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ യൂണിവേഴ്സിറ്റി സെനറ്റംഗം ഇ.എസ് ലത അദ്ധ്യക്ഷയായി. സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. പ്രിയേഷ് വിഷയാവതരണം നടത്തി. സ്റ്റാഫ് കോ ഓർഡിനേറ്റർ വി. ഷിജിത്ത് സ്വാഗതം പറഞ്ഞു. 200 ഓളം കുട്ടികൾ പങ്കെടുത്തു.