ഇരിട്ടി: രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഇരിട്ടി വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവത്തിന് തുടക്കമായി. ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂൾ, കീഴൂർ വാഴുന്ന വേഴ്സ് യു പി സ്‌കൂൾ എന്നിവിടങ്ങളിലായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്. ശാസ്‌ത്രോത്സവത്തിന് ആതിഥ്യം വഹിക്കുന്ന ഇരിട്ടി ഹയർ സെക്കൻഡറി സ്‌കൂളിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു.
ഉപജില്ലയിലെ 140 തോളം വിദ്യാലയങ്ങളിലെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിഭാഗങ്ങളിലായി മൂവായിരത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കാളികളാകുന്നത്.