photo-1-
ഐ.എം.എ ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് ഡി.ഐ.ജി രാഹുൽ നായർ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: സാമൂഹിക സേവന രംഗത്ത് വിവിധ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മകൾ മാതൃകാപരമാണെന്നും അവ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡി.ഐ.ജി രാഹുൽ. ആർ .നായർ പറഞ്ഞു .കണ്ണൂർ ഐ.എം.എ ഹാളിൽ റോട്ടറി ഇന്റർനാഷണൽ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, ആസ്​റ്റർ മിംസ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേനന്നൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.കെ.കെ.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളിലെ ഹൃദ്റോഗവും ചികിത്സയും എന്ന വിഷയത്തിൽ ഡോ.സുൽഫിക്കർ അലി ക്ലാസ്സെടുത്തു. ഐ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ജോസഫ് ബെനവൻ, എം.പി.രാജേഷ്, ടി.സുനിൽ കണാരൻ.സോമശേഖരൻ, ജയശങ്കർ, എ.വി.സത്യൻ എന്നിവർ പ്രസംഗിച്ചു.ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാർ കുട്ടികളുടെ ഹൃദ്റോഗ സ്‌ക്റീനിംഗ് നടത്തി. ശസ്ത്രക്രിയയും തുടർ ചികിത്സയും ആവശ്യമുള്ളവർക്ക് ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.