
കണ്ണൂർ :പയ്യന്നൂർ ഖാദി കേന്ദ്രത്തിന് കീഴിലുള്ള കണ്ണൂർ ,പയ്യന്നൂർ ഖാദി ഗ്രാമ സൗഭാഗ്യകളിൽ 17 മുതൽ 29 വരെ സ്റ്റോക്ക് ക്ലിയറൻസ് വിപണന മേള നടത്തുന്നു. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ 17ന് രാവിലെ 11 മണിക്ക് കെ വി സുമേഷ് എം എൽ എ മേള ഉദ്ഘാടനം ചെയ്യും. മേളയിൽ ഖാദി തുണിത്തരങ്ങൾ, സിൽക്ക്‌സാരി, കോട്ടൺ സാരി തുടങ്ങിയവക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും 20 ശതമാനം റിബേറ്റും ലഭിക്കും. കൂടാതെ ചൂരൽ കസേര, ഊഞ്ഞാൽ, സോഫ മറ്റ് ഉൽപന്നങ്ങൾ എന്നിവക്ക് 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും.