jayaraghavan

കണ്ണൂർ: കൊവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ലെന്നു സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. കണ്ണൂരിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് അവശ്യസാധനങ്ങളുടെ പർച്ചേസിനു സ്റ്റോർ പർച്ചേസ് മാന്വൽ ഭേദഗതി ചെയ്ത് വിജ്ഞാപനമിറക്കിയിരുന്നു. ഇക്കാരണത്താൽ ആയിരക്കണക്കിനു പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. കൊവിഡ് പ്രതിരോധ ഉപരണങ്ങൾ വാങ്ങിയതിൽ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജയ്ക്കു വീഴ്ച പറ്റിയിട്ടില്ല. അന്നു ചിലവ് ആയിരുന്നില്ല, ആളുകളുടെ ജീവൻ രക്ഷിക്കലായിരുന്നു പ്രധാനം. മുഖ്യമന്ത്രിക്കെതിരേ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിലെ സൂത്രധാരനെയാണ് എ.കെ.ജി സെന്റർ ആക്രമണക്കേസിൽ പ്രതിചേർത്തതെന്നും ജയരാജൻ പറഞ്ഞു.