പെരിയ: കേന്ദ്രസർവ്വകലാശാല മലയാളം വിഭാഗവും തപസ്യ കലാസാഹിത്യവേദി കാസർകോട് ജില്ലാഘടകവും ചേർന്ന് മഹാകവി അക്കിത്തത്തെ അനുസ്മരിച്ചു. പെരിയ സബർമതി ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം രജിസ്ട്രാർ ഡോ.മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ എം.ശ്രീഹർഷൻ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സർവകലാശാല മലയാളവിഭാഗം തലവൻ ഡോ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫസർ എൻ. അജിത്ത് കുമാർ, തപസ്യ ജില്ല അദ്ധ്യക്ഷൻ കെ.ബാലചന്ദ്രൻ, ഡോ:മേലത്ത് ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ടി.പി. അഭിജിത്ത് നാന്ദിഗീതം ആലപിച്ചു. വിദ്യാർത്ഥികൾ അക്കിത്തം കവിതകൾ അവതരിപ്പിച്ചു. തപസ്യ ജില്ല ജനറൽ സെക്രട്ടറി എ.വി.സദാനന്ദൻ സ്വാഗതവും ഡോ. ചന്ദ്രബോസ് നന്ദിയും പറഞ്ഞു.