mla-
കെ ജി ഒ എ ജില്ലാ ക്യാമ്പ് എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഏരിയ യൂണിറ്റ് പ്രവർത്തകർക്കുള്ള ജില്ലാ ക്യാമ്പ് നീലേശ്വരം അഗ്രികൾച്ചറിസ്റ്റ് വെൽഫയർ ഹാളിൽ എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.വി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ് പ്രിയദർശൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. സതീശൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡി.എൽ സുമ, ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിനോദ് കുമാർ, എസ്. മീനാറാണി, ജോയിന്റ് സെക്രട്ടറിമാരായ രമേശൻ കോളിക്കര, മധു കരിമ്പിൽ, ജില്ലാ വനിത കൺവീനർ പി.വി ആർജിത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. ചന്ദ്രൻ സ്വാഗതവും ജില്ലാ ട്രഷറർ പി.കെ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.