കാഞ്ഞങ്ങാട്: കുന്നുമ്മൽ വിഷ്ണുമൂർത്തി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം ഡിസംബർ 1, 2 തീയതികളിലും, കളിയാട്ടം ഡിസംബർ 11 മുതൽ 16 വരെയും നടക്കും. ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം ഡോ.മഞ്ജുനാഥ് പൈ ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ പെഡ്സിന് നൽകി നിർവ്വഹിച്ചു. ആഘോഷ കമ്മിറ്റി ചെയർമാൻ രാഗം രാജു അദ്ധ്യക്ഷനായി. സമ്മാനക്കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു.
ക്ഷേത്രം മേൽശാന്തി സുരേഷ്ഭട്ട്, രക്ഷാധികാരികളായ വേണുഗോപാലൻ നമ്പ്യാർ, സി.എച്ച്.നാരായണൻ നായർ, ക്ഷേത്രം പ്രസിഡന്റ് സി.ധനഞ്ജയൻ നമ്പ്യാർ, സെക്രട്ടറി പി ദിവാകരൻ, ആഘോഷ കമ്മിറ്റി കൺവീനർ ബാബു കുന്നത്ത്, ട്രഷറർ പ്രമോദ് യൂണിറ്റി, ഐശ്വര്യ കുമാരൻ, മാതൃസമിതി പ്രസിഡന്റ് എം. ശോഭന എന്നിവർ സംസാരിച്ചു.