പയ്യന്നൂർ: വ്യവസായ വകുപ്പ് , സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ മണ്ഡലത്തിൽ 498 പുതിയ സംരംഭങ്ങൾ ആരംഭിച്ചതിലൂടെ 44.71കോടി രൂപയുടെ നിക്ഷേപവും 1126 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തായി , നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ അധികൃതർ വ്യക്തമാക്കി. പുതുതായി സംരംഭം തുടങ്ങുന്നവർക്കായി, കേരള ബാങ്ക് വായ്പയായി 49,45000 രൂപ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ടി.ഐ. മധുസൂദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല , തളിപ്പറമ്പ് വ്യവസായ വികസന ഓഫീസർ എം. സുനിൽ പ്രസംഗിച്ചു. ജില്ലാ വ്യവസായ വികസന കേന്ദ്രം ജനറൽ മാനേജർ എ.എസ്. ഷിറാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഉപജില്ലാ വ്യവസായ വികസന ഓഫീസർ കെ. പി. ഗിരീഷ് കുമാർ സ്വാഗതവും പയ്യന്നൂർ വ്യവസായ വികസന ഓഫീസർ ടി.വി. ശ്രീകാന്ത് നന്ദിയും പറഞ്ഞു.