mattannoor

മട്ടന്നൂർ :മട്ടന്നൂരിൽ അനുവദിച്ച പോക്സൊ കോടതി പ്രവർത്തനം ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിട സൗകര്യം നൽകാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭാ ഓഫിസിനു സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിൽ മുകൾ നിലയിലാണ് കോടതിക്കായി നൽകുന്നത്.ജില്ലാ ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെ ഈ കെട്ടിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു. സൗജന്യമായാണ് കോടതിക്കു വേണ്ടി മുറി അനുവദിച്ചത്. സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയായാൽ പോക്സോ കോടതി അവിടേക്കു മാറ്റും കോടതിക്കു കെട്ടിടം അനുവദിച്ച നഗരസഭയുടെ നടപടിയെ മട്ടന്നൂർ ബാർ അസോസിയേഷൻ അഭിനന്ദിച്ചു. നവംബറിൽ കോടതി പ്രവർത്തനം ആരംഭിക്കാവുന്ന വിധത്തിൽ നടപടികൾ പുരോഗമിക്കുന്നതായി ബാർ അസോസിയേഷൻ പ്രസിഡന്റ് സി കെ ലോഹിതാക്ഷൻ, സെക്രട്ടറി കെ മിത്രൻ എന്നിവർ അറിയിച്ചു.