mvi

ഇരിട്ടി: ഫിറ്റ്നസ് ഇല്ലാതെ വിദ്യാർത്ഥികളെ കയറ്റിയ ട്രാവലർ മോട്ടോർവാഹന വകുപ്പ് അധികൃതർ പിടികൂടി. പാല ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെ കയറ്റിയ വാഹനമാണ് പിടികൂടിയത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പകരം മറ്റൊരു വാഹനം ഏർപ്പെടുത്തി വിദ്യാർത്ഥികളെ സുരക്ഷിതമായി വീടുകളിലെത്തിച്ചു.
പാല ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളെ കയറ്റിയ ട്രാവലർവാനാണ് ഇരിട്ടിയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ടി വൈകുണ്ഠന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഫിറ്റ്നസിന്റെ കാലാവധി 2021 ആഗസ്റ്റിൽ കഴിഞ്ഞതായി പരിശോധനയിൽ കണ്ടെത്തി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് ഒപ്പം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഡി.കെ.ഷീജി, വി.ആർ.ഷനൽ കുമാർ എന്നിവരും ഉണ്ടായിരുന്നു.