
കാഞ്ഞങ്ങാട്: ചാലിങ്കാൽ പ്രിയദർശിനി കലാ കായിക വേദിയുടെ നേതൃത്വത്തിൽ വരയിൽ നുരയും ജീവിത ലഹരി. എന്റെ ഗ്രാമം ലഹരി മുക്ത ഗ്രാമം എന്ന സന്ദേശം നൽകി കൊണ്ട് ചിത്രഹാർ ലഹരി വിരുദ്ധ ക്യാമ്പെയിൻ സംഘടിപ്പിച്ചു.
പഞ്ചായത്ത് പരിസരത്ത് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. പ്രഭാകര കുമാർ ചാലിങ്കാൽ , വി.ഭാസ്‌ക്കരൻ , പി.സുകുമാരൻ , പി.നാരായണൻ , ശ്രീജിത്ത് ചാലിങ്കാൽ എന്നിവർ സംസാരിച്ചു. സി.മനോജ് കുമാർ സ്വാഗതവും വി.മനോജ് കുമാർ നന്ദിയും പറഞ്ഞു. ചിത്രകാരനായ ശ്യാം പ്രസാദ്, ദേവദാസ് പെരിയ , എ.എസ്. മധുരിമ , ഇ.വി.അശോകൻ , സി.ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.