mccs

കണ്ണൂർ: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റി നടത്തുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തീവ്ര സ്തനാർബുദ ബോധവൽക്കരണ പരിപാടികളുടെ പതിനെഴാം ദിവസം ഗവ: ബ്രണ്ണൻ കോളേജ് തലശ്ശേരിയിൽ നടന്ന കാൻസർ ബോധവൽക്കരണ ക്ലാസ്സ് കോളേജ് പ്രിൻസിപ്പാൾ ഡോ.ജിസാ ജോസ് ഉദ്ഘാടനം ചെയ്തു. എം.സി.സി.എസ് വൈസ് പ്രസിഡന്റ് മേജർ പി.ഗോവിന്ദൻ, എൻ.എസ്.എസ് വളണ്ടിയർമാരായ പി.പി.രജിത്ത്, ചിരാഗ് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ഇ.കെ.സ്മിത സ്വാഗതവും ദേവിക മനോഹർ നന്ദിയും പറഞ്ഞു.

ഇന്ന് കാഞ്ഞങ്ങാട് ആനന്ദശ്രമം ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാവുങ്കൽ വ്യാപാര ഭവനിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവത്ക്കരണ ക്ലാസ്സും നടക്കും.