raghavan
തലശ്ശേരി സെന്റിനറി പാർക്കിലെ കെ.രാഘവൻ മാസ്റ്ററുടെ പ്രതിമയിൽ നടന്ന പുഷ്പാർച്ചന

തലശ്ശേരി: മലയാളത്തിന്റെ രാഗസുകൃതമായ കെ.രാഘവൻ മാസ്റ്ററുടെ ഒൻപതാം ചരമവാർഷികത്തിൽ ശിഷ്യരും ഗായകരും ആരാധകരും അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന തലശ്ശേരി സെന്റിനറി ഉദ്യാനത്തിൽ സംഗമിച്ചു. മകൻ ആർ. മുരളീധരൻ, ഭാര്യ റീന, നടൻ സുശീൽ കുമാർ തിരുവങ്ങാട്, ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി, ചിത്രകാരൻ സെൽവൻ മേലൂർ, ഗായിക കൃഷ്ണ ഗീത, പ്രൊഫ: എ.പി. സുബൈർ, ദിലീപ് കുമാർ, സാഹിത്യ അക്കാഡമി അംഗം എം.കെ.മനോഹരൻ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, ഗായകൻ ജയൻ പരമേശ്വരൻ, ശശികുമാർ കല്ലിടുമ്പിൽ, നിർമ്മൽ മയ്യഴി എന്നിവർ രാവിലെ രാഘവൻ മാഷിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
തുടർന്ന് നടന്ന എ.എസ്. പ്രശാന്ത് കൃഷ്ണൻ അദ്ധ്യക്ഷതയിൽ അനുസ്മരണയോഗം നടന്നു. എം.കെ. മനോഹരൻ സ്മാരക പ്രഭാഷണം നടത്തി. പ്രദീപ് ചൊക്ലി, അനിൽ മാരാത്ത്, സുശീൽ കുമാർ തിരുവങ്ങാട്, ആനയടി പ്രസാദ്, ഗായകൻ ദിലീപ് കുമാർ, സുരേഷ് കണ്ണൂർ, ചാലക്കര പുരുഷു എന്നിവർ സംസാരിച്ചു. ഗായികമാരായ റാണി, കെ.പി.എ.സി. പൊന്നമ്മ എന്നിവർ രാഘവൻ മാഷിന്റെ ഇഷ്ടഗാനങ്ങൾ ആലപിച്ചു.