ththamisai
തമിഴിസൈ

പുതുച്ചേരി: പുതുച്ചേരിയിൽ തമിഴിൽ മെഡിക്കൽ വിദ്യാഭ്യാസം കൊണ്ടുവരാൻ മുഖ്യമന്ത്രി രംഗസാമിയുമായി കൂടിയാലോചിച്ച് സമിതി രൂപീകരിക്കുമെന്ന് ലെഫ്:ഗവർണ്ണർ ഡോ: തമിളിസൈ സൗന്ദരരാജൻ . പൂർണമായും തമിഴ് ഭാഷയിൽ മെഡിക്കൽ കോളേജ് കൊണ്ടുവരാൻ സാധിച്ചില്ലെങ്കിലും തമിഴ് രീതിയിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുസ്തകം തയ്യാറാക്കാൻ കമ്മിറ്റി രൂപീകരിക്കും. ആറു മാസത്തിനകം മെഡിക്കൽ കോളേജ് പുസ്തകങ്ങൾ തമിഴിൽ തയ്യാറാക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഇരുപതു വർഷം മുമ്പ് താൻ ഇതിനായി ശ്രമിച്ചിരുന്നു . ഒരു ഡോക്ടർ എന്ന നിലയിലാണത്. മുതിർന്ന പൗരന്മാരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ലെഫ്: ഗവർണർ.