road
നീലേശ്വരം -ഇടത്തോട് റോഡ് പണി പുനഃരാരംഭിച്ചപ്പോൾ

നീലേശ്വരം: കഴിഞ്ഞ മേയ് മാസത്തിൽ നിർത്തിവെച്ച നീലേശ്വരം -ഇടത്തോട് റോഡ് പണി പുനഃരാരംഭിച്ചു. കഴിഞ്ഞവർഷം നരിമാളം മുതൽ ഇടിചൂടിത്തട്ട് വരെ റോഡ് മെക്കാഡം ടാറിംഗ് ചെയ്ത് നിർത്തിവയ്ക്കുകയായിരുന്നു.

റോഡ് മെക്കാഡം ടാർ ചെയ്യുന്നതിനു മുന്നോടിയായി റോഡിന്റെ ഇരുഭാഗവും ജെ.സി.ബി ഉപയോഗിച്ച് കാടുനീക്കി നിരപ്പാക്കുകയാണ്. പൂവാലംകൈ വളവിൽ കൾവർട്ടിന്റെ പണിയും നടക്കുന്നുണ്ട്. മഴ മാറുന്നതോടെ റോഡിന്റെ മറ്റുപണികൾ ആരംഭിക്കും.

2018-19 വർഷത്തിലാണ് നീലേശ്വരം ഇടത്തോട് റോഡിന്റെ പണി ആരംഭിച്ചത്. ഇത്രയും വർഷം കരാറുകാരന്റെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും അനാസ്ഥയിൽ നീണ്ടുപോവുകയായിരുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നീലേശ്വരം -ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്.

ഇതേ റോഡിന്റെ കോൺവെന്റ് മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡിന് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ അദാലത്ത് നടന്നുവരികയാണ്.