പയ്യന്നൂർ: പയ്യന്നൂരിൽ തലയറുത്ത ഗാന്ധി പ്രതിമക്കു പകരം പുതിയ പ്രതിമ നിർമ്മാണം പൂർത്തിയായി.
പുതിയ പ്രതിമയുടെ അനാച്ഛാദനവും പുതുക്കിപ്പണിത ബ്ലോക്ക് കോൺഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിന്റെ ഉദ്ഘാടനവും തിങ്കളാഴ്ച വൈകിട്ട് 4 ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ ജൂൺ 13ന് രാത്രിയാണ് ഗാന്ധിമന്ദിരം അടിച്ചുതകർക്കുകയും ഗാന്ധി പ്രതിമയുടെ തലയറുക്കുകയും ചെയത്. പുനർ നിർമ്മാണം നടത്തിയ ഗാന്ധിമന്ദിരത്തിൽ പുനഃസ്ഥാപിക്കു ന്നതിനുള്ള മഹാത്മജിയുടെ പ്രതിമ ശനിയാഴ്ച വൈകിട്ട് 4ന് പെരുമ്പ ക്ലോക്ക് ടവർ പരിസരത്തുനിന്നും പ്രവർത്തകരുടെയും നേതാക്കളുടെയും സേവാദൾ വളണ്ടിയർമാരുടെ അകമ്പടിയോടെ ഗാന്ധിമന്ദിരത്തിലേക്ക് ആനയിക്കും. വാർത്താസമ്മേളനത്തിൽ
എം. നാരായണൻ കുട്ടി, വി.സി. നാരായണൻ, എ.പി. നാരായണൻ, പി. ലളിത, അഡ്വ. ഡി.കെ. ഗോപിനാഥ്, എൻ. ഗംഗാധരൻ പങ്കെടുത്തു.