science
തലശ്ശേരിനോർത്ത് ഉപജില്ല ശാസ്‌ത്രോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത ഉദ്ഘാടനം ചെയ്യുന്നു

തലശ്ശേരി: നോർത്ത് ഉപജില്ല ശാസ്‌ത്രോത്സവം വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറിസ്‌കൂളിൽ സമാപിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത ഉദ്ഘാടനം ചെയ്തു. ഡോ. ആർ.എൽ സംഗീത അദ്ധ്യക്ഷയായി. തലശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ വസന്തൻ സമ്മാനദാനം നിർവഹിച്ചു. പ്രിൻസിപ്പാൾ ടി.ഒ. ശശിധരൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ടി.കെ. സതീശൻ നന്ദിയും പറഞ്ഞു. തലശ്ശേരി നോർത്ത് എ.ഇ.ഒ വി. ഗീത, ഹെഡ്മാസ്റ്റർ ബാബു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

മേളയിൽ വിവിധ വിഭാഗങ്ങളിൽ തരുവണത്തെരു യു.പി, പിണറായി ഗണപതിവിലാസം ബേസിക് യു.പി, എരഞ്ഞോളി നോർത്ത് എൽ.പി, പി.സി ഗുരുവിലാസം യു.പി, മമ്പറം എച്ച്.എസ്, ജി.വി.എച്ച്.എസ്എസ് കതിരൂർ, എ.കെ.ജി.എം.ജി.എച്ച്.എസ്.എസ് പിണറായി, ജി.എച്ച്.എസ്.എസ് വടക്കുമ്പാട്, പാതിരിയാട് എച്ച്.എസ് എന്നീ സ്‌കൂളുകൾ ഓവറോൾ ചാമ്പ്യന്മാരായി.