panur
പണിമുടക്കിയ വ്യാപാരികൾ പാനൂർ ടൗണിൽ നടത്തിയ പ്രകടനം

പാനൂർ: നിർദ്ദിഷ്ട കുറ്റ്യാടി - മട്ടന്നൂർ എയർ പോർട്ട് റോഡ് വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തി. സമിതി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ വിജയൻ ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡന്റ് പി. ഭാസ്ക്കരൻ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റിയംഗം കെ. മോഹനൻ, കെ.പി ചന്ദ്രൻ, സി. ദാമു, ഒ.സി നവീൻ ചന്ദ്, കെ.വി മുകുന്ദൻ എന്നിവർ സംസാരിച്ചു. പാനൂർ ഏരിയ സെക്രട്ടറി പി.കെ ബാബു സ്വാഗതവും പി. സജീവൻ നന്ദിയും പറഞ്ഞു. പണിമുടക്കിയ വ്യാപാരികൾ ടൗണിൽ പ്രകടനം നടത്തി.