uparodham
നീലേശ്വരം - ഇടത്തോട് റോഡ് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു.

പരപ്പ: അഞ്ചു വർഷം മുമ്പ് പ്രവൃത്തി തുടങ്ങിയ നീലേശ്വരം - ഇടത്തോട് റോഡ് പണി എത്രയും പെട്ടെന്ന് പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് കാലിച്ചാനടുക്കം ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാമക്കുഴി എട്ടാം മൈലിൽ ഉപരോധ സമരം നടത്തി. ഡി.സി.സി സെക്രട്ടറി പി.വി സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ഷീജ, രാജീവൻ ചീരോൽ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മധുസൂദനൻ ബാലൂർ, ടൗൺ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സജി മ്യാലിൽ, കെ.കെ യൂസഫ്, ബേബി പുതുപ്പറമ്പിൽ, ഇബ്രാഹിം വേങ്ങച്ചേരി എന്നിവർ സംസാരിച്ചു. യൂത്ത് മണ്ഡലം പ്രസിഡന്റ് ജിബിൻ ജെയിംസ് സ്വാഗതവും 12-ാം വാർഡ് കൺവീനർ നാരായണൻ നന്ദിയും പറഞ്ഞു.