 
നീലേശ്വരം: കേരളത്തിലെ ആദ്യ യോഗാ പ്രകൃതി ചികിത്സാ കേന്ദ്രം കാവിൽ ഭവൻ യോഗ ചികിത്സാ കേന്ദ്രം സ്ഥാപകൻ യോഗാചാര്യ എം.കെ. രാമൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ഖാദർ മാങ്ങാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. എ.എം. ശ്രീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യോഗാചാര്യ എം.കെ. രാമൻ മാസ്റ്റർ പുരസ്‌കാരം ഡോ. ഹരിദാസ് വെർക്കോട്ടിന് ഡോ. കെ.സി.കെ. രാജ സമ്മാനിച്ചു. കാവിൽ ഭവൻ ചെയർമാൻ പി. രാമചന്ദ്രൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ വി. ഗൗരി, കൗൺസിലർ ഇ. ഷജീർ, പി. ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു.