koota-oottam
കൂട്ടയോട്ടം

പെരിയ: ലഹരിക്കെതിരെ അവബോധം ഉണ്ടാക്കുന്നതിനായി സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലയുവജന കേന്ദ്രം ബോധവൽക്കരണ കൂട്ടയോട്ടം നടത്തി. കേന്ദ്ര സർവകലാശാല പരിസരത്ത് സി.എച്ച് .കുഞ്ഞമ്പു എം.എൽ.എ ഫ്ലാഗ് ഓഫ്‌ ചെയ്തു് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു.അഡ്വ: സി.ഷുക്കൂർ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം,,പെരിയ ഗവ: ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ പി.ബാലചന്ദ്രൻ,എസ്.പി.സി പ്രോഗ്രാം ഓഫീസർ കെ.വി.വിനു ,അവളിടം യുവതി ക്ലബ് ജില്ലാ കോഡിനേറ്റർ കെ.വി.ചൈത്ര,എന്നിവർ സംസാരിച്ചു. യുവജന ക്ഷേമ ബോർഡ് ജില്ലാ കോഡിനേറ്റർ എ.വി.ശിവപ്രസാദ് സ്വാഗതവും ജില്ലാ പ്രോഗ്രാം ഓഫീസർ പി.സി. ഷിലാസ് നന്ദിയും പറഞ്ഞു. ടീം കേരള അംഗങ്ങൾ, ഉദുമ,പെരിയ എൻ.എസ്.എസ് വളണ്ടിയർമാർ,തുടങ്ങിയ നിരവധി ആളുകൾ കൂട്ടയോട്ടത്തിൽ പങ്കെടുത്തു