madam
കാസർകോട് മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ ജന്മദിന ആഘോഷ പരിപാടിയോടാനുബന്ധിച്ച് അമൃതോത്സവം 2022 ഭാഗമായി നടന്ന സാംസ്കാരിക സദസ്സ് മധുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉത്ഘാടനം ചെയ്യുന്നു

കാസർകോട്: കാസർകോട് മാതാ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തിൽ അമ്മയുടെ ജന്മദിന ആഘോഷ പരിപാടിയോടാനുബന്ധിച്ച് വിവേകാനന്ദ നഗർ മാതാ അമൃതാനന്ദമയി മഠത്തിൽ വിവിധ പരിപാടികളോടെ അമൃതോത്സവം 2022 ആഘോഷിച്ചു.രാവിലെ 6 മണിക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾക്ക് മഠാധിപതി ബ്രഹ്മചാരി വേദവേദ്യാമൃത ചൈതന്യ ദീപപ്രോജ്ജ്വലനം നടത്തി തുടക്കം കുറിച്ചു. തുടർന്ന് വിവിധ ഭജന സംഘങ്ങളുടെ ഭക്തിഗാന സുധയും നടന്നു. സാംസ്കാരിക സദസ്സ് മധുർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണ ഉദ്‌ഘാടനം ചെയ്തു. വാർഡ് മെമ്പർ ജനനി, കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രിൻസിപ്പാൾ ബ്രഹ്മ ഗുരുദീപാമൃത ചൈതന്യ എന്നിവർ സംസാരിച്ചു. ജയശീല ടീച്ചർ സ്വാഗതവും ദേവിപ്രസാദ് നന്ദിയും പറഞ്ഞു.