shiva
തളിപ്പറമ്പില്‍ ഉണ്ണികാനായി ഒരുക്കുന്ന വെങ്കല ശിവശില്‍പ്പം

തളിപ്പറമ്പ്:തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക്‌ വെങ്കല ശിവശിൽപം ഒരുങ്ങുന്നു
പന്ത്രണ്ടടി ഉയരത്തിലുള്ള ശില്പത്തിന്റെ ആദ്യരൂപം ഒരു വർഷമെടുത്താണ് ശിൽപി ഉണ്ണികാനായി കളിമണ്ണിൽ തീർത്തത് .

അരയിൽ കൈകൊടുത്ത് വലതു കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയിൽ രുദ്രാക്ഷമാലയും കഴുത്തിൽ പാമ്പും തലയിൽ ഗംഗയുമായി ശൂലധാരിയായി ഭക്തരെ നോക്കുന്ന രീതിയിലാണ് ശിൽപം ഒരുക്കിയത് . വെങ്കലരൂപത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. ഹൊറൈസൺ ഇന്റർനാഷണൽ ചെയർമാൻ മെട്ടമ്മൽ രാജനാണ് ശില്പം ക്ഷേത്രത്തിലേക്ക് സമർപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ശിവ ശില്പത്തിന്റെ മാതൃക ബ്രിട്ടീഷ് പാർലിമെന്റ് അംഗം ലോർഡ് വോവെർളി തളിപ്പറമ്പിൽ നിർവഹിച്ചിരുന്നു ഇന്ത്യയിൽ കോൺക്രീറ്റിലും മറ്റ് ലോഹത്തിലും ഉയരം കൂടിയ ശിവ ശിൽപങ്ങൾ ഉണ്ടെങ്കിലും ഉയരം കൂടിയ പൂർണ്ണകായ വെങ്കല ശിൽപം ആദ്യത്തേതാണെന്ന് സംഘാടകർ പറഞ്ഞു.