കണ്ണൂർ: ആവേശത്തിര തുഴഞ്ഞ് ആർപ്പോ ഇർറോ വിളികളുമായി വള്ളുവൻകടവിൽ നടന്ന ഉത്തരകേരള വള്ളംകളി ജലോത്സവം നാടിന് ഉത്സവമായി. കണ്ണൂർ, കാസർകോട് ജില്ലകളിലെ പത്ത് ടീമുകളുടെ വാശിയേറിയ മത്സരമാണ് അരങ്ങഏറിയത്.
മത്സരം കാണാൻ വള്ളുവൻ കടവിലേക്ക് പ്രായ ദേദമന്യേ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേരളത്തിന്റെ തനത് മത്സരം കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികളും എത്തിയിരുന്നു.
വള്ളുവൻകടവ് ശ്രീമുത്തപ്പൻ മടപ്പുരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജലോത്സവം ..
നിയമസഭ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളും മനുഷ്യരെ സ്‌നേഹിക്കാനാണ് പറയുന്നതെന്നും ഇത്തരം ജലോത്സവങ്ങൾ ജാതി മത ഭേദമന്യേ ഒത്തൊരുമിക്കാനുള്ള ഇടമാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.വി.സമേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര താരം ദേവൻ മുഖ്യാതിഥിയായി. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, പഞ്ചായത്ത് അംഗം കെ.എം.മുസ്തഫ, ഇന്ത്യൻ നാവൽ അക്കാഡമിയിലെ ക്യാ്ര്രപൻ വികാസ് കുമാർ, അഡ്മിറൽ മോഹനൻ നായർ, സംഘാടക സമിതി കോ ഓർഡിനേറ്റർ മുരളി മോഹൻ, സംഘാടക സമിതി ചെയർമാൻ എ.അച്ചുതൻ, കാക്കതുരുത്തി ബോട്ട് ക്ലബ് പ്രസിഡന്റ് പി.ശിവദാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ പങ്കെടുത്തു.